Connect with us

National

വിക്രം ലാന്‍ഡര്‍ കണ്ടെത്താന്‍ സഹായിച്ചത് ചെന്നൈക്കാരന്‍; വെളിപ്പെടുത്തലുമായി നാസ

Published

|

Last Updated

ചെന്നൈ |ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ നാസയെ സഹായിച്ചത് ചെന്നൈക്കാരനായ എന്‍ജിനീയര്‍ ഷണ്‍മുഖ സുബ്രഹ്മണ്യന്‍. നാസശാസ്ത്രജ്ഞരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സെപ്തംബര്‍ ഏഴിനാണ് ലാന്‍ഡിങ്ങിനിടെ ലാന്‍ഡറുമായുള്ള ആശയവിനിമയം ഐഎസ്ആര്‍ഒയ്ക്ക്നഷ്ടമാകുന്നത്.പിന്നീട് ലാന്‍ഡറിനെ കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. എന്നാല്‍ ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ വിവരം ചെവ്വാഴ്ചയാണ് നാസ പുറത്ത വിട്ടത്.ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെയും ലാന്‍ഡര്‍ പതിക്കുമ്പോള്‍ ചന്ദ്രോപരിതലത്തിലെ മണ്ണിനുണ്ടായ വ്യത്യാസങ്ങളും പഠനവിധേയമാക്കിയുള്ള ചിത്രങ്ങളും നാസ പുറത്ത് വിട്ടിട്ടുണ്ട്.

നാസയുടെ എല്‍ആര്‍ ഒര്‍ബിറ്റര്‍ കാമറയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ശാസ്ത്രജ്ഞനായ ഷണ്‍മുഖ സുബ്രഹ്മണ്യന്‍ ലാന്‍ഡര്‍ പതിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ പഠനവിധേയമാക്കിയാണ് നിഗമനത്തിലെത്തിയതെന്നും നാസ പറയുന്നു.ലാന്‍ഡറിനെ കണ്ടെത്താന്‍ നാസയ്ക്കു പോലും കഴിയാത്തതാണ് തന്നില്‍ ആകാംക്ഷയുണ്ടാക്കിയതെന്നാണ് ഷണ്‍മുഖ പറയുന്നത്.രണ്ട് ചിത്രങ്ങളും ലാപ്ടോപ്പില്‍ നോക്കി ഞാന്‍ താരതമ്യം ചെയ്തു. ഒരുവശത്ത് പഴയ ചിത്രവും മറുവശത്ത് പുതിയ ചിത്രവും വെച്ചായിരുന്നു താരതമ്യം.അതിന് ട്വിറ്ററിലെയും റെഡ്ഡിറ്റിലെയും മറ്റ് സുഹൃത്തുക്കളും സഹായിച്ചുവെന്നും ഷണ്‍മുഖ പറഞ്ഞു.