സ്റ്റാറാ… ഈ മിമിക്രിക്കാര്‍

Posted on: November 30, 2019 11:03 am | Last updated: November 30, 2019 at 11:03 am
കോമഡി ഉത്സവം ഫെം ആയ നിരഞ്ജൻ , പ്രബിൻ മാള, പ്രതിഞ്ജൻ , മുഹമ്മദ് ഷഹദ്, ആർദ്ര സാജൻfo

കാഞ്ഞങ്ങാട് | അനുകരണ കലയില്‍ ചാനല്‍ താര പരിവേഷവുമായി കലോത്സവ വേദിയിലെത്തിയ മിമിക്രി മത്സരാര്‍ത്ഥികള്‍ വേദിയിലും സ്റ്റാര്‍ … ഫ്‌ളവേര്‍സ് ചാനല്‍ കോമഡി ഉത്സവം ഫെയ്മുകളായ 3 മിമിക്രി താരങ്ങളാണ് കലോത്സവ വേദിയിലും താരങ്ങളായത്. ഹൈസ്‌ക്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മിമിക്രി മത്സരത്തില്‍ എ ഗ്രേഡ് നേടിയ നിരഞ്ജന്‍ എസ് നായര്‍ , കെ മുഹമ്മദ് ഷഹദും ഹയര്‍ സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ മിമിക്രിയില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ ആര്‍ദ്ര സാജനുമാണ് ചാനല്‍ താരപരിവേഷവുമായി എത്തി കൈയ്യടി നേടിയത്.

തിരുവനന്തപുരം നാലാഞ്ചിറ സെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ആര്‍ദ്ര സാജന്റെ മിമിക്രിയിലെ സംസ്ഥാന തലത്തില്‍ എ ഗ്രേഡിലെ ഹാട്രിക് നേട്ടമാണ് ഇത്തവണത്തേത്.
ഫ്‌ലവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തില്‍ ബീറ്റ് ബോക്‌സിംഗ് പരിപാടിയിലൂടെ ശ്രദ്ദേയയായിരുന്നു ആര്‍ദ്ര സാജന്‍.

കോമഡി ഉത്സവത്തിന്റെ അഞ്ചോളം എപ്പിസോഡില്‍ മിമിക്രി അവതരിപ്പിച്ച് കൈയ്യടി നേടിയ നിരഞ്ജന്‍ എസ് നായര്‍ പത്തനംതിട്ടയിലെ തിരുവല്ല എസ് ഇ എസ് സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥിയാണ്.
മലപ്പുറം പുളിക്കല്‍ എ എം എം എച്ച് എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കെ മുഹമ്മദ് ഷഹദും കോമഡി ഉത്സവം പരിപാടിയില്‍ കഴിവു തെളിയിച്ചിട്ടുണ്ട്. മുഹമ്മദ് ഷഹദിന്റെ ഗുരു പ്രതിജ്ജനും കോമഡി ഉത്സവം താരമാണ്. നിരവധി ചാനലുകളില്‍ 21 വര്‍ഷമായി കോമഡി പരിപാടി അവതരിപ്പിച്ചു വരുന്ന പ്രതിജഞനും സുഹ്യത്തും കോമഡി ഉത്സവതാരമായ പ്രബിന്‍ മാളയും ഈ മിമിക്രി താരങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ വേദിക്ക് പുറത്ത് എത്തിയിരുന്നു..സംസ്ഥാന കലോത്സവം കാഞ്ഞങ്ങാട് ദേശീയ പാതയില്‍് ഗതാഗതം ക്രമീകരിച്ചു.