Connect with us

National

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ദയനീയ അവസ്ഥയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഇന്ന് പുറത്തുവന്ന രണ്ടാം പാദ വളര്‍ച്ചാ നിരക്ക് പ്രകാരം ജൂലായ്, സെപ്റ്റംബര്‍ മാസത്തെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനമായി കുറഞ്ഞയാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറു വര്‍ഷങ്ങളിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. കഴിഞ്ഞ വര്‍ഷം ജൂലൈ, സെപ്റ്റംബര്‍ മാസങ്ങളില്‍ ഏഴ് ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്.

ഈ വര്‍ഷം ഏപ്രില്‍, സെപ്റ്റംബര്‍ കാലത്തെ ആറ് മാസത്തെ കണക്ക് പ്രകാരം 4.8 ശതമാനമാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്. കഴിഞ്ഞ വര്‍ഷം ഇത് 7.5 അഞ്ച് ശതമാനമായിരുന്നു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ആഞ്ച് ശതമാനമായിരുന്നു ജി ഡി പി വളര്‍ച്ച. തുടര്‍ച്ചയായ ആറാമത്തെ സാമ്പത്തിക പാദത്തിലാണ് ജി ഡി പി വളര്‍ച്ചാ നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നത്. 2013 ജനുവരിമാര്‍ച്ച് മാസത്തെ 4.3 ശതമാനമായിരുന്നു ഇതിനു മുന്‍പത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്ക്.

Latest