കുച്ചിപ്പുടിയില്‍ വൈഷ്ണവിന്റെ ജൈത്രയാത്ര

Posted on: November 28, 2019 5:34 pm | Last updated: November 28, 2019 at 7:59 pm

കാഞ്ഞങ്ങാട് | എച്ച് എസ് കുച്ചിപ്പുടിയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വെന്നിക്കൊടി പാറിച്ച് വൈഷ്ണവ് രത്‌നാകര്‍. പത്തനംതിട്ട കോന്നി ആര്‍ വി എച്ച് എസ് എസ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞ തവണ കുച്ചിപ്പുടിക്കു പുറമെ ഭരതനാട്യത്തിലും നാടോടി നൃത്തത്തിലും ഒന്നാമതെത്തിയ വൈഷ്ണവ് ഇത്തവണയും ഈ രണ്ടിനത്തിലും മത്സരിക്കുന്നുണ്ട്.

നാട്യശ്രീ നൃത്തസംഗീത വിദ്യാലയത്തിലെ ജയശ്രീ നരിയാപുരമാണ് വൈഷ്ണവിന് നൃത്ത പരിശീലനം നല്‍കുന്നത്. കോന്നി മുരുപ്പേല്‍ വീട് രഘുനാഥന്‍ ഉണ്ണിത്താന്‍-മഞ്ജു രഘുനാഥ് ദമ്പതികളുടെ മകനാണ്.