Connect with us

National

പി ചിദംബരത്തെ രാഹുലും പ്രിയങ്കയും തിഹാര്‍ ജയിലില്‍ സന്ദര്‍ശിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  ഐ എന്‍ എക്‌സ് മീഡിയ കേസില്‍ കഴിഞ്ഞ നൂറ് ദിവസമായി ജുഡീഷ്യല്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരത്തെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിച്ചു. ഇന്ന് രാവിലെ തിഹാര്‍ ജയിലിലെത്തിയാണ് ഇരുവരും ചിദംബരവുമായി കൂടിക്കാഴ്ച നടത്തിയത്. കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡി അവസാനിക്കുന്ന ചിദംബരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചത്.

രാഹുലിന്റേയും പ്രിയങ്കയുടേയും സന്ദര്‍ശനത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചും മഹാരാഷ്ട്രയില്‍ അധികാരത്തിലേറുന്ന സഖ്യത്തെ അഭിനന്ദിച്ചും ചിദംബരം രംഗത്തെത്തി. സ്വന്തം പാര്‍ട്ടി താത്പര്യങ്ങശള്‍ക്കുപരി പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ശിവസേന, എന്‍ സി പി, കോണ്‍ഗ്രസ് സഖ്യത്തിന് കഴിയട്ടേ എന്ന് ചിദം്ബരം ആശംസിച്ചു. കര്‍ഷകരുടെ ക്ഷേമം, നിക്ഷേപം, തൊഴില്‍, സാമൂഹികനീതി, സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം എന്നിവ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ സഖ്യത്തിന് കഴിയണം. രാജ്യത്ത് പാര്‍ലിമെന്ററി ജനാധിപത്യം ലഘിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനം നിരീക്ഷിക്കുന്നുണ്ടെന്നും ചിദംബരം പറഞ്ഞു.

 

 

Latest