Kerala
പന്തീരങ്കാവ് കേസ്: അലനും താഹക്കും ജാമ്യമില്ല

കൊച്ചി |മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരങ്കാവ് പോലീസ് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത് അലന്‍ ശുഐബിനും താഹ ഫസലിനും ജാമ്യമില്ല. ഇരുവരും സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി ഡിവിഷന്‍ ബഞ്ചാണ് തള്ളിയത്.
പ്രതികള്‍ക്കെതിരെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതില്‍ വ്യക്തമായ തെളിവുണ്ടെന്ന പോലീസിന്റെ വാദംഅംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
പോലീസ് ഹാജരാക്കിയ കേസ് ഡയറിയും മറ്റു തെളിവുകളും ഹൈക്കോടതി വിശദമായി പരിശോധിച്ചിരുന്നു. പ്രതികളുടെ മാവോവാദി ബന്ധം തെളിയിക്കുന്ന തെളിവുകളും യു എ പി എ ചുമത്തിയതിന്റെ കാരണവും പോലീസ് കോടതിയെ അറിയിച്ചു. ഇതെല്ലാം പരിശോധിച്ച് പോലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ജാമ്യം നിഷേധിച്ചത്.
പ്രതികളില്‍നിന്ന് പിടിച്ചെടുത്ത കുറിപ്പുകളില്‍ ചിലത് കോഡ് ഭാഷയിലാണ്. ഇതിന്റെ ഉള്ളടക്കവും മറ്റും കണ്ടെത്താന്‍ വിശദമായ പരിശോധന വേണം. മാത്രമല്ല കേസിലെ മറ്റൊരു പ്രതിയായ ഉസ്മാനെ പിടികൂടാനുണ്ടെന്നും ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലും നാല് യു എ പി എ കേസുകളിലും പ്രതിയാണെന്നും പോലീസ് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ജാമ്യാപേക്ഷ തള്ളിയത്
കഴിഞ്ഞ നവംബര്‍ രണ്ടിനാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്.