Connect with us

Kerala

രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് വ്യാജ പരാതി; യുവമോര്‍ച്ച സംസ്ഥാന നേതാവിനെതിരെ കേസ്

Published

|

Last Updated

മലപ്പുറം | കോണ്ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് പോലീസില്‍ വ്യാജപരാതി നല്‍കുകയും പരാതി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവമോര്‍ച്ച നേതാവിനെതിരെ കേസെടുത്തു.യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസിനെതിരെയാണ് കേസ്. പോത്തുകല്ല് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അജേഷ് പോത്തുകല്ലിന്റെ പരാതിയിലാണ് പോലീസ് നടപടി.

പോത്തുകല്ല് ഉള്‍പ്പെടുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എംപി കൂടിയായ രാഹുല്‍ ഗാന്ധിയുടെ ഖ്യാതിക്ക് ക്ഷതമുണ്ടാക്കിയെന്ന് കാണിച്ചാണ് കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് അജി തോമസ് പ്രചാരണം നടത്തിയതെന്നും അജേഷിന്റെ പരാതിയിലുണ്ട്.