Connect with us

National

എംഎല്‍എമാര്‍ ഒരുമിച്ച് ഹോട്ടലില്‍ ഒത്തുകൂടി; മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യത്തിന്റെ ശക്തിപ്രകടനം

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയിലെ ഹോട്ടലില്‍ എംഎല്‍എമാരെ അണിനിരത്തി ത്രികക്ഷി സഖ്യത്തിന്റെ ശക്തിപ്രകടനം. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് കക്ഷികളുടെ എംഎല്‍എമാരാണ് മുംബൈയിലെ ഹോട്ടലില്‍ അണിനിരന്നത്.ലോങ് ലിവ് മഹാവികാസ് അഘാഡി” മുദ്രാവാക്യം വിളികളോടെയാണ് എംഎല്‍എമാര്‍ ഹോട്ടലിലെത്തിയത്. മുംബൈയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ തിങ്കളാഴ്ച വൈകിട്ട് ഏഴു മണിക്കുശേഷമാണ് എംഎല്‍എമാര്‍ അണിനിരന്നത്. എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍,മകള്‍ സുപ്രിയ സുലെ, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, സജ്ഞയ് റാവത്ത്, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരും ഹോട്ടലിലെത്തിയിരുന്നു. എന്‍സിപിയുടെ 51 എംഎല്‍എമാര്‍ എത്തിയപ്പോള്‍ അജിത് പവാറടക്കം മൂന്ന് പേര്‍ വിട്ടുനിന്നു. കോണ്‍ഗ്രസിന്റെ 44 എംഎല്‍എമാര്‍, 56 ശിവസേന എംഎല്‍എമാര്‍, 11 സ്വതന്ത്ര എംഎല്‍എമാര്‍ എന്നിവര്‍ ഹോട്ടലില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ സജ്ഞയ് റാവത്ത് തങ്ങള്‍ക്കൊപ്പം 162 എംഎല്‍എമാരുണ്ടെന്നും വന്ന് നേരിട്ട് കണ്ടോളുവെന്ന് സഞ്ജയ് റാവത്ത് ഗവര്‍ണര്‍ക്കായി ് ട്വീറ്റ് ചെയ്തിരുന്നു.

162 അല്ല അതിനും മുകളില്‍ ആള്‍ക്കാരുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ പ്രതികരിച്ചു. ഞങ്ങളെല്ലാവരും മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാഗമാകും. ബിജെപിയെ തടയാന്‍ ഇങ്ങനെയൊരു സഖ്യത്തിന് അനുമതി നല്‍കിയ സോണിയ ഗാന്ധിക്കു നന്ദി പറയുകയാണ്. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കണമെന്നും അശോക് ചവാന്‍ ആവശ്യപ്പെട്ടു.

Latest