Connect with us

National

മഹാരാഷ്ട്ര: ഒരു എന്‍സിപി എംഎല്‍എകൂടി ബിജെപി ക്യാമ്പ് വിട്ടു; രേഖകള്‍ ഹാജരാക്കല്‍ ബിജെപിക്ക് നിര്‍ണായകമാകും

Published

|

Last Updated

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യത്തിന്റെ ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി വെച്ചതോടെ ഉടന്‍ വിശ്വാസ വോട്ടെടുപ്പെന്ന അഗ്‌നിപരീക്ഷണത്തില്‍നിന്നും ബിജെപി കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുകയാണ്. കോടതി നടപടി തന്ത്രങ്ങള്‍ മെനയാന്‍ ബിജെപിക്ക് അല്‍പം സമയംകൂടി ലഭിക്കും. എന്നാല്‍ നാളെ കത്തുകള്‍ ഹാജരാക്കണമെന്ന കോടതി നിര്‍ദേശം ബിജെപിക്ക് ഏറെ നിര്‍ണായകമാണ്. കത്തുകള്‍ ഹാജരാക്കുന്നതോടെ ഭൂരിപക്ഷം സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കും. അതേസമയം ബിജെപി ക്യാമ്പില്‍നിന്ന് ഒരു എന്‍സിപി എംഎല്‍എയും കൂടി ശരത് പവാര്‍ ക്യാമ്പിലേക്ക് തിരികെ എത്തി.

ശരത് പവാറിനെ അനുനയിപ്പിക്കാന്‍ ബിജെപി എംപി ശരത് പവാറിന്റെ വസതിയിലെത്തിയതും ഇന്ന് ഏറെ ശ്രദ്ധേയമായ നീക്കമായിരുന്നു. അനുനയ ശ്രമത്തിനായി ബിജെപിയാണ് തങ്ങളുടെ എംപിയെ പവാറിനടുക്കലേക്ക് അയച്ചത്. അതിനിടെ അജിത് പവാറിനെ തിരിച്ചെത്തിക്കാന്‍ തീവ്രശ്രമം എന്‍സിപി തുടരുകയാണ്.
ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും തങ്ങളുടെ എംഎല്‍എമാരെ മുംബൈയിലെ ഹോട്ടലുകളിലേക്ക് മാറ്റയിരിക്കുകയാണ്. എന്‍സിപിയുടെ എംഎല്‍എമാരെ കാണാന്‍ ശരദ് പവാര്‍ മുംബെയിലെ റിനൈസന്‍സ് ഹോട്ടലിലെത്തി. ഇന്നലെ രാത്രിയാണ് ഇവരെ ഇവിടെ എത്തിച്ചത്. ശിവസേനയുടെ 56 എംഎല്‍എമാരില്‍ 55 പേരും മുംബെയിലെ ലളിത് ഹോട്ടലിലാണ്. കോണ്‍ഗ്രസിന്റെ 44 എംഎല്‍എമാര്‍ മാരിയറ്റ് ഹോട്ടലിലുമാണ് താമസിക്കുന്നത്.

Latest