കോഴിക്കോട് -ജിദ്ദാ റൂട്ടില്‍ എയര്‍ ഇന്ത്യാ ജംബോ വിമാനങ്ങള്‍ ഡിസം. 25 മുതല്‍

Posted on: November 23, 2019 3:53 pm | Last updated: November 23, 2019 at 3:53 pm

ജിദ്ദ/കോഴിക്കോട്: കരിപ്പൂരിന്റെ റണ്‍വേയില്‍ ജംബോ വിമാനങ്ങള്‍ പറന്നിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഡിസംബര്‍ 25 മുതല്‍ ജിദ്ദ-കരിപ്പൂര്‍ സര്‍വീസ് തുടങ്ങുമെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.ജിദ്ദയില്‍ നിന്ന് രാത്രി 11.15 ന് പുറപ്പെട്ട് രാവിലെ 07.05 ന് കോഴിക്കോട് എത്തി പിന്നീട് വൈകുന്നേരം 5.30 ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് രാത്രി 9.15 ന് ജിദ്ദയില്‍ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

ഇതില്‍ രാവിലെ .07.05 മുതല്‍ വൈകുന്നേരം 05.30 വരെയുള്ള സമയം കോഴിക്കോട്ടെ പാര്‍ക്കിങ്ങിന്റെ കാര്യത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനമാകേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ ബുധന്‍ ,വ്യാഴം ദിവസങ്ങളിലാണ് സര്‍വ്വീസ് നടത്താനുദ്ദേശിക്കുന്നത്.
അത് ദിവസേന ആക്കാനും അതോടൊപ്പം രാവിലെ 07.05 മുതല്‍ വൈകുന്നേരം 05.30 വരെയുള്ള പത്ത് മണിക്കൂറോളം വരുന്ന സമയം കോഴിക്കോട്-ഡല്‍ഹി/ബോംബെ/ഹൈദരാബാദ്/തിരുവനന്തപുരം കണക്റ്റിവിറ്റിക്കാനും ശ്രമിക്കുന്നുണ്ട്.

നാസര്‍ കരുളായി