റിയൽമി എക്‌സ് 2 പ്രോ വിപണിയിൽ

Posted on: November 22, 2019 12:36 pm | Last updated: November 22, 2019 at 12:38 pm

ന്യൂഡൽഹി | സ്മാർട് ഫോൺ വിപണിയിലെ മുൻനിരക്കാരായ റിയൽമിയുടെ പുതിയ ഹാൻഡ്‌സെറ്റ് റിയൽമി എക്‌സ് 2 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു. മുൻനിര സ്‌നാപ്ഡ്രാഗൺ 855 പ്ലസ് ചിപ്‌സെറ്റും 50 വാട്‌സ് ചാർജിംഗ് സംവിധാനവും 90 ഹെർട്‌സ് സ്മൂത്ത് ഡിസ്‌പ്ലെയുമുള്ള റിയൽമി എക്‌സ് 2 പ്രോക്ക്് 29,999 രൂപയാണ് തുടക്കവില. റിയൽമി എക്‌സ് 2 പ്രോയുടെ രണ്ട് വകഭേദങ്ങളുണ്ട്.

അടിസ്ഥാന പതിപ്പ് 8 ജി ബി റാമും 128 ജി ബി യു എഫ് എസ് 3.0 സ്റ്റോറേജും വാഗ്്ദാനം ചെയ്യുന്നു. ഇതിന് 29,999 രൂപയാണ് വില. 12 ജി ബി റാമും 256 ജി ബി യു എഫ് എസ് 3.0 സ്റ്റോറേജുമുള്ള മറ്റൊരു വേർഷനുണ്ട്. 33,999 രൂപയാണ് ഇതിന്റെ വില.