അമൃത് മിഷനിൽ അർബൻ പ്ലാനർ കരാർ നിയമനം

Posted on: November 19, 2019 2:18 pm | Last updated: November 19, 2019 at 2:18 pm


തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള അമൃത് പദ്ധതിയിൽ അർബൻ പ്ലാനർ (സിറ്റി മിഷൻ മാനേജ്‌മെന്റ് യൂനിറ്റ്) തസ്തികയിൽ കരാർ നിയമനം നടത്തുന്നു.
അംഗീകൃത സർവകലാശാലയിൽ നിന്ന് എൻജിനീയറിംഗ് ബിരുദമാണ് യോഗ്യത. അർബൻ പ്ലാനിംഗിൽ ബിരുദാനന്തര ബിരുദം അഭികാമ്യം. പ്രോജക്ട് മാനേജ്‌മെന്റിൽ മൂന്ന്- അഞ്ച് വർഷം പ്രവൃത്തിപരിചയം വേണം.

കമ്പ്യൂട്ടർ പരിജ്ഞാനം (എം എസ് ഓഫീസ്) വേണം. പ്രായപരിധി 58 വയസ്സ്. പ്രതിമാസ വേതനം 55,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർഥികൾ www.amrutkerala.org യിലെ അപേക്ഷാ ഫോം പൂരിപ്പിച്ച് ബയോഡാറ്റ സഹിതം നവംബർ 27നകം നൽകണം. അപേക്ഷകൾ [email protected] എന്ന ഇ മെയിലിലോ, ദി മിഷൻ ഡയറക്ടർ, എസ് എം എം യു- അമൃത്, ടി സി 25/801 (11), നാലാം നില, മീനായി പ്ലാസ, ആർടെക് ബിൽഡിംഗ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് എതിർവശം, തൈക്കാട്. പി ഒ, തിരുവനന്തപുരം- 695014 എന്ന മേൽ വിലാസത്തിലോ അയക്കാം.

ഒക്ടോബർ 23ന് നടന്ന ഇന്റർവ്യൂവിൽ പങ്കെടുത്തവർ അപേക്ഷിക്കേണ്ടതില്ല. വെബ്സൈറ്റ്: www.smartkeralamission.org. ഫോൺ: 0471- 2323856, 2320530.