ഹൃദയാഘാതം മൂലം പാലക്കാട് സ്വദേശി ദമാമില്‍ മരിച്ചു

Posted on: November 17, 2019 11:30 pm | Last updated: November 17, 2019 at 11:30 pm

ദമാം : ഹൃദയാഘാതം മൂലം പാലക്കാട് സ്വദേശി ദമാമില്‍ മരിച്ചു , പാലക്കാട് പൂച്ചിറ കല്ലിങ്കല്‍ വീട്ടില്‍ അബ്ദുല്‍ സലാമാണ് (48) ദമാമിലെ അല്‍ഖോബാറില്‍ വെച്ച് മരണപ്പെട്ടത്. ഇരുപത്തി അഞ്ച് വര്‍ഷമായി സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു.

ഭാര്യ : ഖദീജ, മക്കള്‍ :മുഹമ്മദ് അലി, യാസീന്‍ , നുസൈബ.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം അല്‍ഖോബാറില്‍ ഖബടക്കം നടക്കും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്തിനായി സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം രംഗത്തുണ്ട്.