ഇ ഡിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം; ശിവകുമാറിന്റെ ജാമ്യത്തിനെതിരായ ഹരജി തള്ളി

Posted on: November 15, 2019 2:34 pm | Last updated: November 15, 2019 at 9:16 pm

ന്യൂഡല്‍ഹി: കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

ചിദംബരത്തിനെതിരായ ഹരജിയില്‍ സമര്‍പ്പിച്ച വാദഗതികള്‍ അതേപടി ഡി കെ ശിവകുമാറിന്റെ കേസിലും ഇ ഡി ആവര്‍ത്തിച്ചു. ഇതിനെതിരെ കോടതിയുടെ രൂക്ഷവിമര്‍ശവും ഇ ഡിക്ക് നേരെയുണ്ടായി.
ആദായ നികുതി വകുപ്പ് എടുത്തിരിക്കുന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശിവകുമാര്‍ നല്‍കിയ ഹരജി കോടതി പരിഗണിച്ചു. ഹരജിയില്‍ ആദായ നികുതി വകുപ്പിന് കോടതി നോട്ടീസയച്ചു.