കൊച്ചി കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന്

Posted on: November 13, 2019 9:56 am | Last updated: November 13, 2019 at 12:26 pm

കൊച്ചി:കൊച്ചി കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഫോര്‍ട്ട് കൊച്ചി 18 -ാം ഡിവിഷനിലെ കൗണ്‍സിലര്‍ കെ ആര്‍ പ്രേംകുമാറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കെ ജെ ആന്റണിയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി.  74 അംഗ കൗണ്‍സിലില്‍ യു ഡി എഫിന് 37ഉം എല്‍ ഡി എഫിന് 34 ഉം അംഗങ്ങളാണുള്ളത്. സ്വതന്ത്ര കൗണ്‍സിലര്‍മാരടക്കം മൂന്ന് പേരുടെ ഭൂരിപക്ഷമാണ് യു ഡി എഫിനുള്ളത്.

ഡെപ്യൂട്ടി മേയറായിരുന്ന ടി ജെ വിനോദ് കഴിഞ്ഞ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച സാഹചര്യത്തിലാണ് തിരെഞ്ഞെടുപ്പ് വേണ്ടിവന്നത്. കൗണ്‍സില്‍ ഹാളില്‍ രാവിലെ 11നാണ് തെരഞ്ഞെടുപ്പ്. ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ എസ് സുഹാസിന്റെ സാന്നിധ്യത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.മേയര്‍ സൗമിനി ജയിനിനെ മാറ്റണമെന്ന ആവശ്യം കോണ്‍ഗ്രസിനുള്ളില്‍ ശക്തമായി നിലനില്‍ക്കവെയാണ് ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.