Connect with us

Kerala

കരിപ്പൂരില്‍ എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

Published

|

Last Updated

കോഴിക്കോട്: എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി. മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.800 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്.

ജിദ്ദയില്‍ നിന്ന് വന്ന മലപ്പുറം പുന്നക്കാട് സ്വദേശി അന്‍വര്‍ സാദത്തിനെ പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. സ്വര്‍ണ്ണത്തിന് 30 ലക്ഷം രൂപ വിലവരുമെന്നാണ് പ്രാഥമിക വിവരം. എമര്‍ജന്‍സിയുടെ ബാറ്ററിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.