Connect with us

National

ഋത്വിക് റോഷന്റെ ആരാധികയായ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

Published

|

Last Updated

ന്യൂയോര്‍ക്ക്: ബോളിവുഡ് ചലച്ചിത്ര താരം ഋത്വിക് റോഷനോട് കടുത്ത ആരാധന പുലര്‍ത്തിയ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ദിനേശ്വര്‍ ബുദ്ധിദത്ത്‌ (33) എന്നയാളാണ് ഭാര്യ ഡോണെ ഡോജോയി (27)യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. താന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നും താമസിക്കുന്ന ഫ്‌ളാറ്റിന്റെ താക്കോല്‍ പൂച്ചട്ടിക്കടിയില്‍ വച്ചിട്ടുണ്ടെന്നും കൃത്യത്തിനു ശേഷം ഇയാള്‍ ഭാര്യാ സഹോദരിയെ ഫോണില്‍ അറിയിക്കുകയും തുടര്‍ന്ന് ഭാര്യയുടെ മൃതദേഹത്തിനു സമീപത്തു തന്നെ തൂങ്ങി മരിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഡോണെക്ക് ഋത്വിക് റോഷനോടുള്ള അതിരുവിട്ട ആരാധനയില്‍ ദിനേശ്വറിന് കടുത്ത അസൂയ ഉണ്ടായിരുന്നുവെന്ന് ഡോണെയുടെ സുഹൃത്തുക്കള്‍ പറഞ്ഞു. ഋത്വിക് റോഷന്‍ അഭിനയിക്കുന്ന സിനിമയോ ഗാന രംഗമോ ഡോണെ കാണുന്ന സമയത്ത് ദിനേശ്വര്‍ ടി വി ഓഫ് ചെയ്യാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. വിവാഹത്തിനു രണ്ടാഴ്ചക്കു ശേഷം ഇയാള്‍ ഭാര്യയെ മര്‍ദിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആഗസ്റ്റില്‍ ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്യുകയും ഡോണെക്ക് കോടതി സംരക്ഷണം അനുവദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈയിലായിരുന്നു ഇവരുടെ വിവാഹം.

Latest