മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

Posted on: November 11, 2019 7:34 pm | Last updated: November 12, 2019 at 10:56 am

പാരദ്വീപ്: ഒഡീഷയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളിയായ ഗുണ പ്രധാന്‍ (22) ആണ് മരിച്ചത്. പാരദ്വീപില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.

യുവാവ് കിടന്നുറങ്ങുന്നതിന് സമീപമാണ് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്നത്. തൊഴിലാളികളായ മറ്റ് മൂന്നുപേരും യുവാവിനൊപ്പം കിടന്നുറങ്ങിയിരുന്നു. എന്നാല്‍ ഗുണ പ്രധാന്റെ തലയ്ക്ക് സമീപമാണ് മൊബൈല്‍ ഫോണ്‍ ചാര്‍ജുചെയ്യാന്‍ വച്ചിരുന്നതെന്ന് പി ടി ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. യുവാവ് സംഭവ സ്ഥലത്തുതന്നെ മരിച്ചു.നയാഗഡ് ജില്ലയിലെ റാന്‍പുര്‍ സ്വദേശിയാണ് മരിച്ച യുവാവ്.