ബാബ്‌രി കേസ്: പാര്‍ട്ടി നിലപാട് കൃത്യമായി തീരുമാനിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഞായറാഴ്ച ചേര്‍ന്നേക്കും

Posted on: November 7, 2019 3:17 pm | Last updated: November 7, 2019 at 3:17 pm

ന്യൂഡല്‍ഹി: ബാബ്‌രി മസ്ജിദ് കേസില്‍ സുപ്രീം കോടതി വിധി വരാനിരിക്കെ, വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് കൃത്യമായി രൂപവത്കരിക്കുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം (സി ഡബ്ല്യു സി) ഞായറാഴ്ച കൂടിയേക്കും. പതിറ്റാണ്ടുകള്‍ നീണ്ട തര്‍ക്കത്തില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടും നയങ്ങളും സംബന്ധിച്ച് സമിതിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും വിധിക്കു ശേഷവും നേതാക്കള്‍ ഒരേ സ്വരത്തിലും കാഴ്ചപ്പാടോടെയുമാണ് സംസാരിക്കുകയെന്ന് ഉറപ്പുവരുത്തുമെന്നും ഒരു പാര്‍ട്ടി വക്താവ് വെളിപ്പെടുത്തി.

പരമോന്നത കോടതിയുടെ വിധി എന്തായാലും എല്ലാവരും അത് അംഗീകരിക്കുകയും ആദരിക്കുകയും വേണമെന്നാണ് പാര്‍ട്ടി ഇതുവരെ കൈക്കൊണ്ടിട്ടുള്ള നിലപാട്. വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നു.