ഓർഡനൻസ് ഫാക്ടറികളിൽ അപ്രന്റിസ്

Posted on: November 5, 2019 5:32 pm | Last updated: November 5, 2019 at 5:32 pm


വിവിധ സംസ്ഥാനങ്ങളിലുള്ള ഓർഡനൻസ് ആൻഡ് ഓർഡനൻസ് എക്യുപ്‌മെന്റ്ഫാക്ടറികളിൽ നോൺ ഐ ടി ഐ, ഐ ടി ഐ വിഭാഗത്തിൽ അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏകദേശം 4,805 ഒഴിവുകളാണുള്ളത്. നോൺ ഐ ടി ഐ വിഭാഗത്തിൽ 1,595ഉം ഐ ടി ഐ വിഭാഗത്തിൽ 3,210ഉം ഒഴിവുകളാണുള്ളത്.

നോൺ ഐ ടി ഐ: അമ്പത് ശതമാനം മാർക്കോടെ എസ് എസ് എൽ സി തത്തുല്യം. മാത്തമാറ്റിക്‌സ്, സയൻസ് വിഷയങ്ങളിൽ നാൽപ്പത് ശതമാനം മാർക്ക്. ഐ ടി ഐ: എൻ സി വി ടി അല്ലെങ്കിൽ എസ് സി വി ടി അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ സർട്ടിഫിക്കറ്റ്.

പ്രായം 15- 24. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും. വിശദമായ വിജ്ഞാപനം https://www.ofb.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.