Connect with us

Kerala

കൂടത്തായി കൊലപാതക പരമ്പര: നാല് പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനൊരുങ്ങി പോലീസ്

Published

|

Last Updated

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ നാല് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നീക്കവുമായി അന്വേഷണ സംഘം. കേസിലെ മുഖ്യ പ്രതിയായ ജോളിയുടെ മകന്‍ റോജോ, രണ്ടാം ഭര്‍ത്താവ് ഷാജു, സിലിയുടെ സഹോദരന്‍ സിജോ, സിലിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ എന്നിവരുടെ മൊഴിയാണ് സിആര്‍പിസി 164ാം വകുപ്പ് പ്രകാരം രേഖപ്പെടുത്തുക. ഇതിനായി കോഴിക്കോട് സിജെഎം കോടതിയില്‍ അന്വേഷണ സംഘം അപേക്ഷ നല്‍കി.

അതേസമയം ജോളിയെ ഇന്ന് ഒരു കൊലപാതക കേസില്‍ കൂടി അറസ്റ്റ് ചെയ്തു. ഷാജുവിന്റെയും സിലിയുടെയും മകള്‍ ആല്‍ഫൈന്റെ കൊലപാതക കേസിലാണ് അറസ്റ്റ്. തിരുവമ്പാടി സിഐ ആണ് ജോളി കസ്റ്റഡിയില്‍ കഴിയുന്ന കോഴിക്കോട് ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയുടെയും സിലി വധക്കേസില്‍ മാത്യുവിന്റെയും കസ്റ്റഡി അപേക്ഷകള്‍ പോലീസ് നാളെ കോടതിയില്‍ സമര്‍പ്പിക്കും. താമരശ്ശേരി കോടതിയിലാണ് അപേക്ഷ സമര്‍പ്പിക്കുക.തിരുവമ്പാടി സിഐ ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ആല്‍ഫൈന്റെ മരണം അന്വേഷിക്കുന്നത്.