Connect with us

Kerala

താനൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊല: മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

Published

|

Last Updated

മലപ്പുറം: താനൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ കുപ്പന്റെപുരയ്ക്കല്‍ ഇസ്ഹാഖിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ മൂന്ന്പ്രതികളുടെഅറസ്റ്റ് രേഖപ്പെടുത്തി. ഒന്നാംപ്രതി കുപ്പന്റെ പുരയ്ക്കല്‍ മുഹീസ്, നാലാംപ്രതി വെളിച്ചാന്റവിടെ മസൂദ്, താഹ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇനി മൂന്ന് പേര്‍ കൂടി അറസ്റ്റിലാവാനുണ്ട്.

വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ആറുപേരാണ് കൊലപാതകസംഘത്തിലുണ്ടായിരുന്നതെന്നാണ് പോലീസ് കരുതുന്നത്. ഇതില്‍ നാലുപേരാണ് ഇസ്ഹാഖിനെ വെട്ടിക്കൊന്നത്. രണ്ടുപേര്‍ സഹായികളായുണ്ടായിരുന്നു. മൂന്നുപേരെ പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷനില്‍ നിന്ന് പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.കൊല്ലപ്പെട്ട ഇസ്ഹാഖിന്റെ അയല്‍വാസികളാണ് പ്രതികളെന്നു പോലീസ് പറഞ്ഞു.

Latest