Connect with us

International

കശ്മീര്‍: ഇന്ത്യക്കെതിരായ നിലപാടില്‍ ഉറച്ച് മലേഷ്യ

Published

|

Last Updated

ന്യൂഡല്‍ഹി: കശ്മീരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ തെറ്റാണെന്ന് ആവര്‍ത്തിച്ച് മലേഷന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. ജമ്മു കശ്മീരില്‍ നടന്നത് ഇന്ത്യയുടെ ആക്രമണവും അധിനിവേശമാണെന്ന് കഴിഞ്ഞ മാസം ഐക്യരാഷ്ട്രയുടെ പൊതുസഭയില്‍ മഹാതിര്‍ മുഹമ്മദ് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും മലേഷ്യയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി നിര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ കശ്മീരിനെ കുറിച്ചുള്ള തന്റെ പ്രസ്താവനയില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മനസില്‍ തോന്നിയ കാര്യമാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരില്‍ യുഎന്‍ പ്രമേയം ഉണ്ടായിട്ടും ഇന്ത്യ അവിടെ അധിനിവേശം നടത്തിയതായി അദ്ദേഹം 74-ാമത് ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു. ഈ നടപടികള്‍ക്ക് കാരണങ്ങളുണ്ടാകാം, പക്ഷേ അത് ഇപ്പോഴും തെറ്റാണ്. സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Latest