Connect with us

International

ജസ്റ്റിന്‍ ട്രൂഡോ വീണ്ടും കാനഡയുടെ പ്രധാന മന്ത്രി

Published

|

Last Updated

ടൊറന്റോ: കാനഡയുടെ പ്രധാന മന്ത്രിയായി
ജസ്റ്റിന്‍ ട്രൂഡോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 34 സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. 338 അംഗ സഭയില്‍ ട്രൂഡോക്ക് 156 സീറ്റ് ലഭിച്ചപ്പോള്‍ മുഖ്യ പ്രതിപക്ഷ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 122 സീറ്റ് ലഭിച്ചു.

കഴിഞ്ഞ തവണത്തേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറഞ്ഞ ഭൂരിപക്ഷമാണ് ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് ലഭിച്ചത്. 2015ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 184 സീറ്റുകള്‍ ലഭിച്ചിരുന്നു. ആ വര്‍ഷത്തെ തിരഞ്ഞെടുപ്പു കാലത്ത് 62 ശതമാനം പേരാണ് ട്രൂഡോക്ക് പിന്തുണയുമായി രംഗത്തെത്തിയത്. എന്നാല്‍, ഭൂരിപക്ഷം പേരുടെയും പിന്തുണ അദ്ദേഹത്തിന് നഷ്ടപ്പെട്ടതായാണ് 2019 ആഗസ്റ്റില്‍ ആന്‍ഗസ് റീഡ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സര്‍വേ വ്യക്തമാക്കിയത്.