Connect with us

Kerala

എം ജി സര്‍വ്വകലാശാലയിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Published

|

Last Updated

കോട്ടയം: മാര്‍ക്ക്ദാന വിവാദവുമായി ബന്ധപ്പെട്ട് എം ജി സര്‍വ്വകലാശാലയിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് എത്തിയ കെ എസ് യു പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. കെ എസ് യു നേതാവ് അഭിജിത്തിന്റെ നേതൃത്വത്തില്‍ 200 ഓളം പ്രവര്‍ത്തകരാണ് മാര്‍ച്ചുമായെത്തിയത്. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.

എന്നാല്‍ ഉദ്ഘാടന ശേഷം ബാരിക്കേഡ് തകര്‍ത്ത്പ്രവര്‍ത്തകര്‍ അകത്ത് കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലീസിന് നേരെ പ്രകോപനകരമായ മുദ്രാവാക്യം വിളിച്ച കെ എസ് യുക്കാര്‍ രൂക്ഷ കല്ലേറും നടത്തി. തുടര്‍ന്ന് പോലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ച് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കല്ലേറ് തുടര്‍ന്നതോടെ ലാത്തിവീശുകയായിരുന്നു. സംഭവത്തില്‍ ഏതാനും കെ എസ് യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

വലിയ തോതിലുള്ള പ്രകോപനമാണ് പോലീസിനു നേരെ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായത്. പിരിഞ്ഞു പോയ പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലെറിഞ്ഞു.