Connect with us

Kerala

ജനനിരപ്പ് ഉയര്‍ന്നു: നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു

Published

|

Last Updated

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഒരടി വീതമാണ് ഉയര്‍ത്തിയത്. നിലവില്‍ 83.58 മീറ്റര്‍ ആണ് ജലനിരപ്പ്. പരമാവധി ജല നിരപ്പ് 84. 750 മീറ്റര്‍ ആണ്.

ഇന്നലെ നാലിഞ്ച് ഉയര്‍ത്തിയിരുന്ന ഷട്ടര്‍ നീരൊഴിക്കിനെ തുടര്‍ന്നു ആറിഞ്ചായി ഉയര്‍ത്തിയിരുന്നു. നെയ്യാറിന്റെ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണം എന്ന് അധികൃത്യര്‍ അറിയിച്ചു. ഇനിയും ഒഴുക്ക് ശക്തമായാല്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Latest