Connect with us

Ongoing News

രാജിവെക്കും വരെ ജലീലിനെതിരെ പ്രതിഷേധം: കെ എസ് യു

Published

|

Last Updated

കോഴിക്കോട്: എം ജി സർവകലാശാല മാർക്ക്ദാന വിവാദത്തിൽ മന്ത്രി കെ ടി ജലീൽ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്.
മന്ത്രിയുടെയും സർക്കാറിന്റെയും താത്പര്യം സർവകലാശാലകളിൽ അടിച്ചേൽപ്പിക്കുന്ന സാഹചര്യമാണ്.
മന്ത്രി ജലീൽ, അദ്ദേഹത്തിന്റെ പി എ, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ യൂനിവേഴ്‌സിറ്റികളിൽ ഒരു ലോബി തന്നെ പ്രവർത്തിക്കുന്നുണ്ട്.
മന്ത്രിയുടെ ഇടപെടൽ ദുരുദ്ദേശത്തോടെയാണെന്ന് വ്യക്തമാണെന്നും അഭിജിത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.