Connect with us

Kerala

ജോളി സയനൈഡ് വാങ്ങിയത് പട്ടിയെ കൊല്ലാനെന്ന് പറഞ്ഞ്; മാത്യുവിന്റെ മൊഴി പുറത്ത്

Published

|

Last Updated

കോഴിക്കോട്: സുഹൃത്ത് ജയശ്രീക്ക് അവരുടെ വീട്ടിലെ പട്ടിയെ കൊല്ലാന്‍ എന്ന് പറഞ്ഞാണ് ജോളി തന്റെ കൈയില്‍ നിന്ന് സയനൈഡ് വാങ്ങിയതെന്ന് കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി എംഎസ് മാത്യു. ഒരു തവണ മാത്രമാണ് സയനൈഡ് എത്തിച്ചു നല്‍കിയതെന്നും എത്ര അളവില്‍ നല്‍കിയെന്ന് ഓര്‍ക്കുന്നില്ലെന്നും ഇയാള്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി.

വ്യാജ വില്‍പത്രം തയ്യറാക്കാന്‍ ജോളിക്ക് ഒത്താശ നല്‍കിയ തഹസില്‍ദാര്‍ ആണ് ജയശ്രീ. സ്വര്‍ണക്കടയിലെ ജീവനക്കാരന്‍ താമരശ്ശേരി തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ വീട്ടില്‍ പ്രജികുമാറില്‍ നിന്നാണ് സയനൈഡ് വാങ്ങിയതെന്ന് മാത്യു മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കല്‍ മാത്രമാണ് സയനൈഡ് നല്‍കിയതെന്ന് പ്രജികുമാറും മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ രണ്ടു പേരും റിമാന്‍ഡിലാണ്.