Connect with us

Gulf

ഇറാഖിലെ സംഘര്‍ഷം: കുവൈത്തും ബഹ്‌റൈനും ഇറാഖിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി

Published

|

Last Updated

ബഹ്റൈന്‍ / കുവൈത്ത് : ഇറാഖിലെ സംഘര്‍ഷസാധ്യത തുടരുന്ന സാഹചര്യത്തില്‍ ഇറാഖിലേക്ക് യാത്ര ചെയ്യരുതെന്നും ഇറാഖിലുള്ള പൗരന്മാരോട് ഉടന്‍ രാജ്യം വിടണമെന്നും ബഹ്റൈന്‍ , കുവൈത്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലങ്ങള്‍ ആവശ്യപ്പെട്ടു .

കഴിഞ്ഞ ഒരാഴ്ചയായി ഇറാഖിലെ ഭരണകൂട അഴിമതി, പൊതുസേവനങ്ങള്‍, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെ വളരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത് . മേഖലയിലെ അപകടകരമായ സാഹചര്യവും ഭീഷണികളും കണക്കിലെടുത്താണ് ഇരു രാജ്യങ്ങളും വിലക്ക്ഏര്‍പ്പെടുത്തിയിരിക്കുന്നത് .ബാഗ്ദാദില്‍ തുടര്‍ച്ചയായി നടക്കുന്ന പ്രതിഷേധ പ്രകടനക്കാര്‍ക്ക് നേരെ നേരെ ഇറാഖ് സുരക്ഷാ സേന വെടിയുതിര്‍ത്തതായി എഎഫ്പിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു .കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇറാഖ് പ്രധാനമന്ത്രി അബ്ദുള്‍ മഹ്ദി രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രതിഷേധക്കാര്‍ വീടുകളിലേക്ക് മടങ്ങണമെന്നും അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു

Latest