Connect with us

Career Education

കരസേനയിൽ മതാധ്യാപകർ

Published

|

Last Updated

ക​ര​സേ​ന​യി​ൽ ജൂ​നി​യ​ർ ക​മീ​ഷ​ൻ​ഡ്​ ഓ​ഫീസ​ർ പ​ദ​വി​യി​ൽ മ​താ​ധ്യാ​പ​ക​രാ​കാ​ൻ പു​രു​ഷ​ന്മാ​ർ​ക്ക്​ അ​വ​സ​രം. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​കെ 152 ഒ​ഴി​വു​ണ്ട്. മൗലവി (സുന്നി)- ഒന്പത്, മൗലവി (ശിയാ)- ഒന്ന്, പണ്ഡിറ്റ്- 118, പണ്ഡിറ്റ് (ഗൂർഖ)- ഏഴ്, ഗ്രന്ഥി- ഒന്പത്, പാതിരി- നാല്, ബുദ്ധ സന്യാസി- നാല് എന്നിങ്ങനെയാണ് ഒഴിവുകൾ. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത.
മൗലവി (സുന്നി, ശിയാ): മൗലവി ആലിം (അറബി) അല്ലെങ്കിൽ അദിബ് ആലിം (ഉർദു) ആണ് യോഗ്യത.
25നും 34നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. മ​ത​പ​രം, ശാ​രീ​രി​കം ഉ​ൾ​പ്പെ​ടെ വി​ശ​ദ​മാ​യ യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക വി​ജ്ഞാപ​നം https://joinindianarmy.nic.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 29. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.