Connect with us

International

ഹൈദരാബാദ് നിസാമിന്റെ 35 ദശലക്ഷം പൗണ്ട് മൂല്യമുള്ള സ്വത്തുക്കള്‍ ഇന്ത്യയുടേതെന്ന് ബ്രിട്ടീഷ് കോടതി

Published

|

Last Updated

ലണ്ടന്‍: 35 ദശലക്ഷം ബ്രിട്ടീഷ് പൗണ്ട് മൂല്യമുള്ള ഹൈദരാബാദിലെ നിസാമിന്റെ സ്വത്തിന്‍മേല്‍ പാക്കിസ്ഥാന് അവകാശവാദം ഉന്നയിക്കാനാവില്ലെന്ന് ബ്രിട്ടീഷ് ഹൈക്കോടതി. 70 വര്‍ഷം പഴക്കമുള്ള ഈ കേസില്‍ ഇന്ത്യയുടെ അവകാശവാദം ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി. ലണ്ടനിലെ നാഷണല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ബാങ്ക് കൈവശം വച്ചിരിക്കുന്ന നിസാമിന്റെ സ്വത്തിന്റെ അവകാശം പാകിസ്ഥാന്‍ ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നു.

വിഭജനത്തിനുശേഷം ഹൈദരാബാദിലെ ഏഴാമത്തെ നിസാം മിര്‍ ഉസ്മാന്‍ അലി ഖാന്‍ ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരാന്‍ വിസമ്മതിച്ചിരുന്നു. അധിനിവേശത്തെ ഭയന്ന് അദ്ദേഹം പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ ഹബീബ് ഇബ്രാഹിം റഹിംത്തൂളയുടെ ലണ്ടന്‍ അക്കൗണ്ടിലേക്ക് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ഒരു മില്യണ്‍ പൗണ്ട് കൈമാറി. ഈ പണം തന്റെ കുടുംബത്തിന്റേതാണെന്ന് നിസാമിന്റെ ഏഴാമത്തെ ചെറുമകന്‍ മുഖര്‍റാം ജാ അവകാശപ്പെട്ടിരുന്നു. അവകാശവാദത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ പിന്തുണച്ചു.

എന്നാല്‍ 1948 ല്‍ ഹൈദരാബാദ് പിടിച്ചെടുക്കുന്നതിന് മുമ്പ് നിസാമിന് നല്‍കിയ ആയുധങ്ങള്‍ക്ക് പകരമായാണ് ഫണ്ട് കൈമാറിയതെന്നും അതിനാല്‍ ഇത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും 2013 ല്‍ പാകിസ്ഥാന്‍ വാദമുന്നയിച്ചിരുന്നു. ഇന്ത്യയുടെ കൈവശമല്ലാതെ സൂക്ഷിക്കാനാണ് ഫണ്ട് അയച്ചതെന്നും പാക്കിസ്ഥാന്‍ പറഞ്ഞിരുന്നു. എന്നാല്‍ നാറ്റ് വെസ്റ്റ് ബാങ്കിലെ പണം ആയുധത്തിനുപകരം നല്‍കിയതായി തെളിവുകളില്ലെന്ന് ജഡ്ജി പറഞ്ഞു. ഹൈദരാബാദ് നിയമവിരുദ്ധമായി കൂട്ടിച്ചേര്‍ക്കപ്പെട്ടുവെന്ന പാകിസ്ഥാന്റെ വാദവും കോടതി തള്ളി.

Latest