കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് അറബികവിതചൊല്ലി ഫസലുറഹ്മാൻ കണ്ണൂർ

Posted on: September 30, 2019 10:54 pm | Last updated: September 30, 2019 at 11:42 pm

ചാവക്കാട്: ഹൈസ്കൂൾ വിഭാഗത്തിൽ ഫസലു റഹ്മാൻ അറബി കവിതയവതരിപ്പിച്ചത് കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച്. കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ചാണ് ഫസലുറഹ്മാൻ സാഹിത്യോത്സവിനെത്തിയത്.

കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ ഫസ്‌ലുറഹ്മാൻ പുത്തൻപുര അബ്ദുൽ അസീസ്-റഫീജ എന്നിവരുടെ മകനും മമ്പറം ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം തരം വിദ്യാർത്ഥിയുമാണ്.

അറബി പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവും മാപ്പിളപ്പാട്ടിൽ രണ്ടാം സ്ഥാനവും ലഭിച്ച ഈ മിടുക്കന് മദ്ഹ്ഗാനത്തിൽ എ ഗ്രേഡും ലഭിച്ചു. മൂന്നാം തവണയാണ് സംസ്ഥാന തലത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞവർഷം മാപ്പിളപ്പാട്ട് അറബി ഗാനം എന്നിവയിൽ മത്സരിച്ചിട്ടുണ്ട്. കൂടാതെ, സ്കൂൾ കലോത്സവത്തിൽ അറബി പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവും, അറബിഗാനത്തിൽ രണ്ടാം സ്ഥാനവും മാപ്പിളപ്പാട്ടിൽ മൂന്നാം സ്ഥാനവും ഈ പ്രതിഭ സ്വന്തമാക്കിയിട്ടുണ്ട്.

ഹയർ സെക്കണ്ടറി വിഭാഗത്തിൽ സഹോദരൻ അസ്ഫാനും മത്സരിച്ചിരുന്നു. അസ്ഫാൻ അറബിഗാനത്തിൽ രണ്ടാം സ്ഥാനവും, മദ്ഹ്ഗാനത്തിൽ മൂന്നാം സ്ഥാനവും നേടി.