തമിഴ് ഭാരതത്തിലെ ഏറ്റവം പ്രാചീന ഭാഷ: പ്രധാനമന്ത്രി

Posted on: September 30, 2019 2:11 pm | Last updated: September 30, 2019 at 2:11 pm

ചെന്നൈ: അമിത് ഷാ കൊളുത്തിവിട്ട ഹിന്ദി ഭാഷാ വിവാദത്തില്‍ വലിയ പ്രതിഷേധം നടന്ന തമിഴ്‌നാട്ടില്‍ തമിഴ് ഭാഷയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ് ഭാരതത്തിലെ ഏറ്റവും പ്രാചീനമായ ഭാഷയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മദ്രാസ് ഐ ഐ ടി റിസര്‍ച്ച് വിഭാഗത്തിന്റെ ബിരുദദാനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഐക്യരാഷ്ട്ര സഭയില്‍ താന്‍ നടത്തിയ പ്രസംഗത്തിലും അമേരിക്കന്‍ സന്ദര്‍ശനത്തിലും താന്‍ തമിഴില്‍ സംസാരിച്ചതായും മോദി പറഞ്ഞു.

തമിഴ്‌നാട്ടില്‍ രണ്ട് മണ്ഡലങ്ങള്‍ ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെ നരേന്ദ്രമോദി തമിഴിനെ പുകഴ്ത്തി രംഗത്തെത്തിയത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ വിദ്യാര്‍ഥി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷയിലാണ് സര്‍വ്വകലാശാലയില്‍ പരിപാടി നടന്നത്.