പിറവം പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പായി; ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചു

Posted on: September 29, 2019 9:44 am | Last updated: September 29, 2019 at 1:33 pm

കൊച്ചി: പിറവം പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കി. ഇതുപ്രകാരം ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ച് കുര്‍ബാന നടത്തി. ഫാ. സ്‌കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തിലാണ് ഓര്‍ത്തഡോക്‌സുകാര്‍ പ്രാര്‍ഥനക്കെത്തിയത്. പോലീസ് സുരക്ഷയോടെയാണ് ഇവര്‍ പള്ളിയില്‍ പ്രവേശിച്ചത്. രാവിലെ എട്ടരയോടെ കുര്‍ബാന ആരംഭിച്ചു. അതേസമയം, യാക്കോബായ വിഭാഗം പ്രതിഷേധത്തിന്റെ ഭാഗമായി പുറത്ത് നടുറോഡില്‍ പ്രാര്‍ഥന നടത്തി.

കുര്‍ബാനക്കെത്തുന്നവരെ തടയാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെ പിടികൂടി സിവില്‍ ജയിലിലേക്കു മാറ്റണമെന്ന കര്‍ശന നിര്‍ദേശം കോടതി പോലീസിന് നല്‍കിയിട്ടുണ്ട്. പള്ളിയുടെ നിയന്ത്രണം പൂര്‍ണമായി ജില്ലാ കലക്ടര്‍ ഏറ്റെടുത്തിട്ടുണ്ട്.