‘സിക്‌സറടിക്കാന്‍ വന്നവര്‍ ഡക്കായി’; പാലായില്‍ യുഡിഎഫിനെ ട്രോളി മന്ത്രി മണി

Posted on: September 27, 2019 2:06 pm | Last updated: September 27, 2019 at 2:07 pm

തിരുവനന്തപുരം: പാലാ ഉപതിരെഞ്ഞടുപ്പില്‍ കനത്ത പരാജയമേറ്റ യുഡിഎഫിന് സോഷ്യല്‍ മീഡിയയിലൂടെ ട്രോളി മന്ത്രി എം എം മണി. സിക്‌സര്‍ അടിക്കാന്‍ വന്നതാണെന്നും എന്നാല്‍ യുഡിഎഫിന്റെ ‘മെക്ക’യില്‍ തന്നെ ‘ഡക്ക്’ ആയെന്നും എം എം മണി ഫേസ്ബുക്കില്‍ കുറിച്ചത്.

മാണി സി കാപ്പനെ വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദിയെന്നും മണി കുറിപ്പില്‍ പറഞ്ഞു. പാലായും പിന്നീട് പ്രഖ്യാപിക്കപ്പെട്ട അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും വിജയിച്ച് യുഡിഎഫ് സിക്‌സര്‍ അടിക്കുമെന്നുള്ള പ്രചാരണങ്ങള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി മണിയുടെ ട്രോള്‌