Connect with us

Kerala

പട്ടേലിന്റെ പേരില്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരില്‍ രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മെഡലും രാഷ്ട്രപതി ഒപ്പുവച്ച പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബര്‍ 31ന് ദേശീയ ഐക്യദിനമായ പട്ടേലിന്റെ ജന്മവാര്‍ഷികത്തില്‍ ഈ പുരസ്‌കാരം പ്രഖ്യാപിക്കാനാണ് തീരുമാനം. പ്രധാനമന്ത്രി ഉള്‍പ്പെടുന്ന സമിതിയാകും പുരസ്‌കാരം നിര്‍ണയിക്കുക.

സംസ്ഥാന സര്‍ക്കാറുകള്‍ക്കും വ്യക്തികള്‍ക്കും പരിഗണിക്കപ്പെടേണ്ടവരെ നാമനിര്‍ദ്ദേശം ചെയ്യാം. അത്യപൂര്‍വ ഘട്ടങ്ങളിലല്ലാതെ മരണാനന്തര ബഹുമതിയായി ഈ പുരസ്‌കാരം നല്‍കില്ല. പത്മ അവാര്‍ഡുകളോടൊപ്പം ഒരു വര്‍ഷം മൂന്നു പേര്‍ക്ക് വീതം പുരസ്‌കാരം സമ്മാനിക്കാനാണ് തീരുമാനം.