ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് അമിതാഭ് ബച്ചന്

Posted on: September 24, 2019 8:01 pm | Last updated: September 25, 2019 at 9:59 am

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ ഈ പരമോന്നത പുരസ്‌കാരത്തിന് അമിതാഭ് ബച്ചനെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്.

നേരത്തെ പത്മശ്രീയും പത്മവിഭൂഷണും ലഭിച്ചിട്ടുള്ള ബച്ചന്‍ നാലു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്.