അരൂരില്‍ ഹിന്ദു സ്ഥാനാര്‍ഥി; വെള്ളാപ്പള്ളിയുടെ നിലപാട് കാപട്യം- എ എ ഷുക്കൂര്‍

Posted on: September 23, 2019 3:30 pm | Last updated: September 23, 2019 at 3:30 pm

ആലപ്പുഴ: അരൂരില്‍ ഹിന്ദുക്കള്‍ സ്ഥാനാര്‍ഥികളാകണം എന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂര്‍. വെള്ളാപ്പള്ളിയുടെ നിലപാട് കാപട്യമാണ്. അത് ഒരു സംഘടനയുടെ നിലപാടാണെന്ന് കരുതുന്നില്ല. ഉത്തരവാദിത്വപ്പെട്ട ഒരു സംഘടനയും ഇത്തരം അഭിപ്രായം പറയില്ലെന്നും ഷുക്കൂര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷക്കൂര്‍.

എ എ ഷുക്കൂര്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരില്‍ ഒരാള്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന റിപ്പോര്‍ട്ടിനിടെയാണ് വെള്ളാപ്പള്ളിയുടെ വര്‍ഗീയത നിറഞ്ഞ പരാമര്‍ശമുണ്ടായത്.
എസ് എന്‍ ഡി പിക്ക് നിര്‍ണായക സ്വാധീനമുള്ള അരൂരിലും കോന്നിയിലും സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ പാടുപെടുന്ന കോണ്‍ഗ്രസിനെ വെള്ളാപ്പള്ളിയുടെ നിലപാട് കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് ഉറപ്പാണ്.