കൊച്ചി – തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍; യാത്രക്കാര്‍ സുരക്ഷിതര്‍

Posted on: September 22, 2019 10:01 am | Last updated: September 22, 2019 at 5:25 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് കൊച്ചി വഴി തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചെങ്കിലും മറ്റു അപകടമൊന്നും സംഭവിച്ചിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന 172 യാത്രക്കാരും സുരക്ഷിതരാണ്. സംഭവത്തില്‍ എയര്‍ ഇന്ത്യ സുരക്ഷാവിഭാഗം അന്വേഷണം തുടങ്ങി.

എയർ ഇന്ത്യയുടെ എ ഐ 048 വിമാനമാണ് ആകാശച്ചുഴിയിൽപെട്ടത്. സംഭവത്തെ തുടര്‍ന്ന് വിമാനത്തിന്റെ തിരിച്ചുള്ള സര്‍വീസ് നാല് മണിക്കൂര്‍ വൈകിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ നിന്ന് വിജയവാഡയിലേക്കുള്ള മറ്റൊരു എയര്‍ ഇന്ത്യ വിമാനവും ആകാശച്ചുഴിയില്‍പ്പെട്ടിരുന്നു.