ബൈജു ഗോപാലന്‍ കേസ് നാളെ

Posted on: September 9, 2019 9:16 pm | Last updated: September 9, 2019 at 9:16 pm

ദുബൈ: വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ വ്യാജരേഖ ചമച്ചു യു എ ഇയില്‍ നിന്ന് കടക്കാന്‍ ശ്രമിച്ചെന്ന കേസ് കോടതി ഞായറാഴ്ചത്തേക്ക് മാറ്റി. കേസ് വ്യാഴാഴ്ച പരിഗണിക്കാനിരുന്നതാണ്.

ദുബൈ ഹെല്‍ത്ത് കെയര്‍ സ്ഥാപനം വാങ്ങിയതുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശി രമണി നല്‍കിയ കരാര്‍ ലംഘന കേസിലാണ് യാത്രാവിലക്ക് ഉണ്ടായിരുന്നത്. എന്നാല്‍, കഴിഞ്ഞമാസം 23ന് നാട്ടിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ രാജ്യം വിടാന്‍ ശ്രമിച്ചപ്പോഴാണ് ഒമാന്‍ അതിര്‍ത്തിയില്‍ ബൈജു പിടിയിലായത്.