Connect with us

Gulf

ചന്ദ്രയാന്‍ ദൗത്യം പരാജയമല്ലെന്നു യു എ ഇ

Published

|

Last Updated

ദുബൈ: ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യം പരാജയം അല്ലെന്നു യുഎഇ ബഹിരാകാശ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അല്‍ അഹ്ബാബി. ചന്ദ്രനില്‍ ഇറങ്ങാന്‍ പദ്ധതിയിട്ടിരുന്ന ചന്ദ്രയാന്‍ -2 എന്ന ഇന്ത്യന്‍ ബഹിരാകാശവാഹനത്തിന് സ്പേസ് സ്റ്റേഷനുമായി ബന്ധം നഷ്ടപ്പെട്ടത് വിജയത്തിന്റെ അവസാനമല്ലെന്ന് അല്‍ അഹ്ബാബി ചൂണ്ടിക്കാട്ടി.

ഇന്ത്യ ഒരു മികച്ച ബഹിരാകാശ ശക്തിയാണെന്ന് തെളിയിക്കുന്ന ഒരു പുതിയ ബഹിരാകാശ പരീക്ഷണമാണ് നടന്നത്. യു എ ഇ ബഹിരാകാശ ഏജന്‍സിയുടെയും യു എ ഇയുടെയും എല്ലാ പിന്തുണയും ഇന്ത്യക്കുണ്ട്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അദ്ദേഹം വ്യക്തമാക്കി.

Latest