മലയാളി നഴ്‌സ് ത്വാഇഫില്‍ നിര്യാതയായി

Posted on: September 6, 2019 10:48 pm | Last updated: September 6, 2019 at 10:48 pm

ത്വാഇഫ്: മലയാളി നഴ്‌സ് സഊദിയിലെ ത്വാഇഫില്‍ നിര്യാതയായി. കോട്ടയം ഉഴവൂര്‍ സ്വദേശിനി മറിയം (62) ആണ് മരിച്ചത്. അര്‍ബുദ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അസുഖം കൂടിയതിനെ തുടര്‍ന്ന് പതിനാല് ദിവസമായി കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. 38 വര്‍ഷമായി സഊദിയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

ഭര്‍ത്താവ്: മുഹമ്മദ് ദോമി (ത്വാഇഫ് ലമ റൈഡ്) മക്കള്‍: ഷമിന്‍, ഷൈന്‍, ഷിബിന്‍, ഷിനാജ്. കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മയ്യിത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജുമുഅ നിസ്‌കാര ശേഷം മക്കയില്‍ ഖബറടക്കി.