തിരുവനന്തപുരത്ത് സ്‌കൂള്‍ ബസുകള്‍ക്ക് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം

Posted on: September 3, 2019 1:17 pm | Last updated: September 3, 2019 at 1:17 pm

തിരുവനന്തപുരം: തലസ്ഥാനത്തെ കാഞ്ഞിരംകുളത്തുള്ള മൗണ്ടര്‍ കാര്‍മല്‍ സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. ഒരു ബസിന് തീവയ്ക്കുകയും അഞ്ച് ബസുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. അക്രമത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല.

ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് ആക്രമണം നടന്നത്. സിസിടിവി പ്രവര്‍ത്തിക്കാത്തതിനാല്‍ ആരാണ് അകത്ത് കയറിയതെന്ന് കണ്ടെത്താനായില്ല. സെക്യൂരിറ്റിയുടെ കണ്ണ് വെട്ടിച്ച് അകത്ത് കടന്ന സംഘം ഒരു ബസിന് തീയിടുകയും മറ്റ് അഞ്ച് ബസുകള്‍ അടിച്ച് തകര്‍ക്കുകയുമായിരുന്നു.

സ്‌കൂളിന് പിന്‍ഭാഗത്തെ മതിലെ അടയാളങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അടുത്ത കാലത്ത് കാഞ്ഞിരംകുളം ഭാഗത്ത് സാമൂഹികവിരുദ്ധരുടെ ആക്രമണങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷം ആരംഭിച്ചു.