Kerala
പാലായില്‍ ഉപാധിവെച്ച് ജോസഫ് വിഭാഗം; നിഷക്ക് രണ്ടില ചിഹ്നം നല്‍കണമെങ്കില്‍ ജോസഫിനെ ചെയര്‍മാനായി അംഗീകരിക്കണം

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണം മുന്‍നിര്‍ത്തി പാര്‍ട്ടി പിടിച്ചടക്കാന്‍ തന്ത്രങ്ങളുമായി പി ജെ ജോസഫ്. നിഷ ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം നല്‍കണമെങ്കില്‍ പി ജെ ജോസഫിനെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി അംഗീകരിക്കണമെന്ന ഉപാധിയാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്. നിഷ സ്ഥാനാര്‍ഥിയാകുന്നതിനോട് ജോസഫ് വഭാഗത്തിന് വലിയ താത്പര്യമില്ല. എന്നാല്‍ യു ഡി എഫിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടായാല്‍ നിഷയെ അംഗീകരിക്കും. എന്നാല്‍ ജോസഫിനെ ചെയര്‍മാനായി ജോസ് വിഭാഗത്തെക്കൊണ്ട് യു ഡി എഫ് അംഗീകരിപ്പിക്കണം.
ഇന്ന് ചേര്‍ന്ന ജോസഫ് വിഭാഗം യോഗത്തിലും മാണി കുടുംബത്തിന് പുറത്തുള്ള ഒരാള്‍ സ്ഥാനാര്‍ഥിയാകണമെന്ന അഭിപ്രായമാണ് ഉയര്‍ന്നത്. പാലായില്‍ പൊതുസ്വീകാര്യനായ സ്ഥാനാര്‍ഥി വേണമെന്ന യോഗത്തിലെ പൊതുവികാരമെന്ന് പി ജെ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ ഒരാളുടെ പേര് ഇപ്പോള്‍ പറയുന്നില്ല. പല പേരുകളും പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ നിഷയെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കവുമായി ജോസ് കെ മാണി വിഭാഗം മുന്നോട്ടുപോയികഴിഞ്ഞു. പാര്‍ട്ടിയുടെ യുവജന, വനിതാ വിഭാഗങ്ങളെല്ലാം നിഷ മത്സരിപ്പിക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇരു വിഭാഗവും സ്വന്തം നിലയില്‍ കരുക്കള്‍ നീക്കുമ്പോള്‍ എന്ത് ചെയ്യണമെന്ന വിഷയത്തില്‍ യു ഡി എഫ് നേതൃത്വം വലിയ സമ്മര്‍ദത്തിലാണ്.