ദുരിതാശ്വാസ നിധിയിലേക്കുള്ള ഹാജിമാരുടെ തുക 11 ലക്ഷം കവിഞ്ഞു

Posted on: August 30, 2019 3:06 pm | Last updated: August 30, 2019 at 3:06 pm

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജ് കർമം കഴിഞ്ഞ് തിരിച്ചെത്തുന്ന ഹാജിമാർ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തുക ഇന്നലെ വരെ 11,40,536 ആയി. കരിപ്പൂർ വഴി മടങ്ങിയെത്തിയ ഹാജിമാരിൽ നിന്ന് മാത്രമാണ് ഇത്രയും തുക ലഭിച്ചത്. കൊച്ചിയിലെത്തിയ ഹാജിമാരിൽ നിന്ന് 1,08,500 രൂപ ലഭിച്ചു. കൊച്ചിയിൽ ഇന്നലെ രണ്ട് വിമാനങ്ങളിലായി 680 ഹാജിമാർ തിരിച്ചെത്തി.