Kerala
പി എസ് സി പരീക്ഷാ തട്ടിപ്പ്: പ്രതികളെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: പി എസ് സി പരീക്ഷാ തട്ടിപ്പു കേസില്‍ പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും മൂന്നു ദിവസം ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. കേസില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡിയില്‍ വിട്ടുതരണമെന്നും ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ഹരികൃഷ്ണന്‍ കോടതിയെ സമീപിച്ചിരുന്നു. യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
പി എസ് സി പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പു കേസിലെ ഒന്നും മൂന്നു പ്രതികളാണ് ശിവരഞ്ജിത്തും നസീമും. കേസിലെ മറ്റു പ്രതികളായ പി പി പ്രണവ്, വി എം ഗോകുല്‍, ഷെഫീര്‍ എന്നിവര്‍ ഒളിവിലാണ്.
---- facebook comment plugin here -----