ഗ്രാമസഭക്കിടെ വനിതാ പഞ്ചായത്തംഗം കുഴഞ്ഞ് വീണ് മരിച്ചു

Posted on: August 27, 2019 7:15 pm | Last updated: August 27, 2019 at 7:15 pm

കൊച്ചി: മലയാറ്റൂര്‍ നീലീശ്വരത്ത് ഗ്രാമസഭ നടക്കുന്നതിനിടെ പഞ്ചായത്തംഗം കുഴഞ്ഞ് വീണ് മരിച്ചു. നീലീശ്വരം ഗ്രാമ പഞ്ചായത്തംഗം മിനി സുരേന്ദ്രന്‍ ആണ് മരിച്ചത്.

പതിനൊന്നാം വാര്‍ഡ് മെമ്പറായിരുന്നു . കുഴഞ്ഞ് വീണ ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.