Connect with us

Kerala

കെ എം ബഷീറിന്റെ ഫോണ്‍ കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം

Published

|

Last Updated

heerതിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമാന്‍ ഓടിച്ച കാറിടിച്ച് കൊലപ്പെടുത്തിയ സിറാജ് യൂണിറ്റ് ചീഫ് കെ എം ബഷീറിന്റെ കാണാതായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനുള്ള നടപടിക്രമങ്ങള്‍ പ്രത്യേക അന്വേഷണ സംഘം ഊര്‍ജിതമാക്കി. ഇതു സംബന്ധിച്ച് എല്ലാ മൊബൈല്‍ സേവനദാതാക്കള്‍ക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപകടം കഴിഞ്ഞ് 18 ദിവസം കഴിയുമ്പോഴും സംഭവസ്ഥലത്തു നിന്നും നഷ്ടപ്പെട്ട ബഷീറിന്റെ മൊബൈലിനെക്കുറിച്ച് യാതൊരു വിധ തുമ്പും ലഭിക്കാത്തത് അന്വേഷണ സംഘത്തിന് തിരിച്ചടിയാണ്.

മൊബൈലിന്റെ ഐ എം ഇ എ നമ്പര്‍ ഉപയോഗിച്ച് അന്നേ ദിവസം മൊബൈല്‍ സഞ്ചരിച്ചിരുന്ന റൂട്ട് ഇതിനോടകം തിട്ടപ്പെടുത്തിയിട്ടുണ്ട്. ബഷീറിന്റെ ബൈക്കില്‍ ഇടിച്ച വഫയുടെ ഫോക്‌സ് വാഗണ്‍ കാറിന്റെ പരിശോധന രണ്ടു ദിവസം പിന്നിട്ടു. രണ്ടു ദിവസങ്ങളിലായി ഫോക്‌സ് വാഗണ്‍ വിദഗ്ധര്‍ ശേഖരിച്ച വിശദാംശങ്ങള്‍ പൂനയിലെ കമ്പനിയുടെ ലാബിലെത്തിച്ച് പരിശോധന പൂര്‍ത്തിയാക്കും.

അതിനിടെ, കേസുമായി ബന്ധപ്പെട്ട് ശ്രീറാമിനെ ചികിത്സിച്ച ഡോക്ടര്‍മാരെ ചോദ്യം ചെയ്യാനുള്ള നടപടികളും പ്രത്യക അന്വേഷണ സംഘം പൂര്‍ത്തിയാക്കി. ഡോക്ടര്‍മാരെ ബുധനാഴ്ച ചോദ്യം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് അടുത്ത ദിവസത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ജനറല്‍ ആശുപത്രിയിലെ പ്രാഥമിക പരിശോധനക്ക് ശേഷം ശ്രീറാം വെങ്കിട്ടരാമന്‍ ചികിത്സ തേടിയ കിംസ് ആശുപത്രിയിലേയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേയും ഡോക്ടര്‍മാരെയുമാണ് ചോദ്യം ചെയ്യുക. ശ്രീറാം വെങ്കിട്ടരാമന്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് പോയപ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഡോ.അനീഷ് രാജിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും.

Latest