Idukki
തൃശൂര്‍, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ നാളെ ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ കേന്ദ്ര ാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് ലഭിച്ചാല്‍ മാറി താമസിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.
---- facebook comment plugin here -----