അമിതവേഗതയിൽ വാഹനം ഓടിച്ച ബസ് ഡ്രൈവറെ മക്ക പോലീസ് അറസ്റ്റ് ചെയ്തു

Posted on: August 19, 2019 8:21 pm | Last updated: August 19, 2019 at 8:22 pm

മക്ക: ഹജ്ജ് തീർത്ഥാടകർ സഞ്ചരിച്ച ബസ് അമിതവേഗതയിൽ ഓടിച്ച ഡ്രൈവറെ മക്ക പോലീസ് അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് മാധ്യമ വക്താവ് മേജർ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് അൽ ഗാംദി അറിയിച്ചു.

അമിതവേഗതയിൽ വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാകിസ്ഥാൻ സ്വദേശിയെ അറസ്റ്റ് ചെയ്തത്. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ദൃശ്യങ്ങൾ ബസ്സിലെ യാത്രക്കാരാണ് പകർത്തിയത്.